ജനക്ഷേമം ഉറപ്പാക്കുന്ന നിരവധി
തീരുമാനങ്ങളുമായി സർക്കാർ
സാമൂഹ്യ സുരക്ഷ പെൻഷൻ/ക്ഷേമനിധി ബോർഡ് പെൻഷൻ/സർക്കസ്-അവശ കലാകാര പെൻഷൻ എന്നിവ നിലവിൽ
പ്രതിമാസം 1,600 രൂപ എന്നതിൽ നിന്ന് 2000 രൂപയാക്കി ഉയർത്തി.
35 മുതൽ 60 വയസ്സ് വരെയുള്ള, നിലവിൽ ഏതെങ്കിലും സാമൂഹ്യ ക്ഷേമ പെൻഷൻ ലഭിക്കാത്ത എ.എ.വൈ
(മഞ്ഞക്കാർഡ്), പി.എച്ച്.എച്ച് (മുൻഗണനാ വിഭാഗം-പിങ്ക് കാർഡ്) വിഭാഗത്തിൽപ്പെട്ട ട്രാൻസ്
വുമൺ അടക്കമുള്ള സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ വീതം സ്ത്രീ സുരക്ഷാ പെൻഷൻ നൽകും.
കണക്ട് ടു വർക്ക് സ്കോളർഷിപ്പ് എന്ന പദ്ധതിയിലൂടെ പ്രതിവർഷ കുടുംബ വരുമാനം ഒരു ലക്ഷം
രൂപയിൽ താഴെയുള്ള പ്ലസ് ടു/ഐ.ടി.ഐ / ഡിപ്ലോമ / ഡിഗ്രി പഠനത്തിനു ശേഷം വിവിധ നൈപുണ്യ
കോഴ്സുകളിൽ പഠിക്കുന്നവരോ വിവിധ ജോലി / മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവരോ ആയ 18 മുതൽ
30 വയസ്സ് വരെയുള്ള യുവതി/യുവാക്കൾക്ക് പ്രതിമാസം 1,000 രൂപ വീതം ധനസഹായം.
സംസ്ഥാനത്ത് ആകെയുള്ള കുടുംബശ്രീയുടെ 19,470 എ.ഡി.എസ്സുകൾക്ക് പ്രവർത്തന ഗ്രാൻറ് ആയി
പ്രതിമാസം 1000 രൂപ നൽകും.
സംസ്ഥാന സർക്കാർ ജീവനക്കാർ/ അധ്യാപകർ/ പെൻഷൻകാർക്ക് ഈ സാമ്പത്തികവർഷം തന്നെ ഒരു ഗഡു ഡി.എ -
ഡിആർ കൂടി അനുവദിച്ചു. മുൻഗഡുക്കളിൽ 2%, 3% ആണ് അനുവദിച്ചിരുന്നതെങ്കിൽ ഇത്തവണ അത് 4% ആയി
നവംബർ മാസത്തിൽ വിതരണം ചെയ്യുന്ന ശമ്പളം/പെൻഷനോടൊപ്പം നൽകും.
സംസ്ഥാന സർക്കാർ ജീവനക്കാരുടെ പതിനൊന്നാം ശമ്പള പരിഷ്കരണ കുടിശികയുടെ മൂന്നും നാലും
ഗഡുക്കൾ ഈ സാമ്പത്തികവർഷം അനുവദിക്കും. 2026 ഏപ്രിൽ 1 നു ശേഷം ഈ കുടിശ്ശിക തുക പി.എഫിൽ
ലയിപ്പിക്കും. പി.എഫ് ഇല്ലാത്തവർക്ക് പണമായി 2026 ഏപ്രിൽ 1 നു ശേഷം നൽകും.
ആശ വർക്കർമാരുടെയും, അംഗനവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും, സാക്ഷരത പ്രേരക്മാരുടെയും,
പ്രതിമാസ ഓണറേറിയം 1000 രൂപ വീതം വർധിപ്പിച്ചു.
പാചകത്തൊഴിലാളികളുടെ ഓണറേറിയം പ്രതിമാസം 1100 രൂപ വർധിപ്പിച്ചു.
പ്രീ പ്രൈമറി ടീച്ചർമാരുടേയും ആയമാരുടേയും പ്രതിമാസവേതനം 1000 രൂപ വർധിപ്പിച്ചു.
ഗസ്റ്റ് ലക്ചറർമാരുടെ പ്രതിമാസവേതനം പരമാവധി 2000 രൂപ വർധിപ്പിച്ചു.
റബർ ഉൽപാദന ഇൻസെൻറീവ് പദ്ധതി പ്രകാരം റബർ കർഷകർക്ക് നൽകി വരുന്ന താങ്ങുവില കിലോഗ്രാമിന് 180
രൂപയിൽനിന്ന് 200 രൂപയാക്കി.