പടുത്തുയർത്താം
നൽകേരളം

  • മാലിന്യമുക്തം നവകേരളം ക്യാമ്പയിന്‍: 1034 തദ്ദേശസ്ഥാപനങ്ങളില്‍ 1021 ഉം മാലിന്യമുക്തം.
  • 98.52% ടൗണുകളും (3060 ടൗണുകള്‍) മാലിന്യമുക്തമായി.
  • ദേശീയ ശുചിത്വ റാങ്കിങ്ങില്‍ ആദ്യ 100ല്‍ 8 എണ്ണം കേരളത്തില്‍.
നമ്പർ ഇനം 2025 September
1 മിനി എം.സി.എഫ് 20051
2 എം.സി.എഫ് 1,350
3 ആർ.ആർ.എഫ് 192
4 ഹരിതകർമ്മ സേന അംഗങ്ങൾ 38,312
5 പൊതു സ്ഥലത്ത് സ്ഥാപിച്ച ബിന്നുകൾ (സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ) 50,042
6 പൊതു സ്ഥലത്ത് സ്ഥാപിച്ച ബോട്ടിൽ ബൂത്തുകൾ 26967
7 ഹരിതമിത്രം ആപ്ലിക്കേഷൻ ഉപയോഗിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ 1019
8 ഹരിതമിത്രം ആപ്ലിക്കേഷൻ ഉപയോഗിക്കുന്ന വീടുകള്‍ 90 ലക്ഷം
9 മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ശുചിത്വ മിഷൻ എംപാനൽമെൻറ് നൽകിയ ഏജൻസികൾ 283
10 മാലിന്യ സംസ്കരണവുമായി ബന്ധപെട്ട നിയമലംഘനങ്ങള്‍ക്കെതിരെ ചുമത്തിയ പിഴ 11.01 കോടി (2024 Sept – 2025 Aug)
11 ക്ലീൻ കേരള കമ്പനി കൈകാര്യം ചെയ്യുന്ന അജൈവ മാലിന്യം 61,766 ടൺ Ton (2024-2025)
12 സ്വകാര്യ ഏജന്‍സികള്‍ വഴി കൈകാര്യം ചെയ്യുന്ന അജൈവ മാലിന്യത്തിന്റെ അളവ് 90,922 Ton (2024-2025 till Feb)
13 മാലിന്യ സംസ്ക്കരണവുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനായി ക്യാമറ നിരീക്ഷണം ഏർപ്പെടുത്തിയിരിക്കുന്ന ഇടങ്ങൾ 5410
14 മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ശുചിത്വ മിഷൻ എംപാനൽമെൻറ് നൽകിയ ഏജൻസികൾ 221
15 കോഴി മാലിന്യ സംസ്ക്കരണത്തിനായുള്ള ചിക്കൻ റെൻഡറിങ് പ്ലാന്റുകൾ 27
16 സാനിറ്ററി മാലിന്യ ശേഖരണവും സംസ്കരണ സ്ഥലത്തിലേക്ക് കടത്തലുമുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ 33
17 സാനിറ്ററി മാലിന്യ സംസ്കരണ പ്ലാന്റുകൾ സ്ഥാപിച്ചിട്ടുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ 5
18 ശാസ്ത്രിയ സംസ്ക്കരണത്തിനായി മുടി മാലിന്യം കൈയ്യൊഴിയുന്ന സ്ഥാപനങ്ങൾ 10,979
19 ദ്രവ മാലിന്യ സംസ്ക്കരണത്തിനായുള്ള STP കൾ 32
20 ദ്രവ മാലിന്യ സംസ്ക്കരണത്തിനായുള്ള FSTP കൾ 7
21 ദ്രവ മാലിന്യ സംസ്ക്കരണത്തിനായുള്ള MTU കൾ 17
  • ക്ലീൻ കേരള കമ്പനി
  • ക്ലീൻ കേരള കമ്പനി 2023-24 സാമ്പത്തിക വർഷത്തിൽ 47,534 ടൺ അജൈവ പാഴ് വസ്തുക്കളാണ് ശേഖരിച്ചത്. എന്നാൽ 2024-25 സാമ്പത്തിക വർഷത്തിൽ കമ്പനി 61,766 ടൺ അജൈവ പാഴ് വസ്തുക്കൾ ശേഖരിച്ചു.
  • നിലവിൽ കമ്പനിക്ക് 14 ജില്ലകളിലായി ആകെ 288,016 sqft വിസ്തീർണമുള്ള ഗോഡൗൺ സൗകര്യമുണ്ട്.
  • കൂടാതെ ഹരിത കർമ്മ സേന ശേഖരിക്കുന്നവയുടെ പുന:ചംക്രമണവും, പുന:ചംക്രമണ യോഗ്യമായ പ്ലാസ്റ്റിക് സംസ്ക്കരിക്കുന്നതിനായി പത്തനംതിട്ട ജില്ലയിലെ കുന്നന്താനത്ത് ഇന്റഗ്രേറ്റഡ് പ്ലാസ്റ്റിക്ക് വേസ്റ്റ് മാനേജ്മെന്റ് ഫെസിലിറ്റി (ഗ്രീൻ പാർക്ക്) ഫാക്ടറി സ്ഥാപിച്ചു. ഗ്രാന്യൂൾസ് പ്രൊഡക്ഷനിലൂടെ പ്രതിദിനം രണ്ട് ടണ്ണിലധികം പ്ലാസ്റ്റിക്ക് സംസ്ക്കരിക്കാൻ പ്ലാന്റിന് ശേഷിയുണ്ട്. നിലവിൽ 100 ടണ്ണിലധികം പ്ലാസ്റ്റിക്ക് സംസ്ക്കരിച്ചു കഴിഞ്ഞു.
  • 15 ലക്ഷത്തിൽപ്പരം രൂപയുടെ വില്പന ഇതിനോടകം സ്ഥാപനത്തിൽ നടന്നു.
  • കൂടാതെ പ്ലാന്റിൽ ഉൽപാദിപ്പിക്കപ്പെടുന്ന ഗ്രാന്യൂൾസ് ഉപയോഗിച്ച് മഗ്ഗ്, ബക്കറ്റ്, ചെടി ചട്ടികൾ എന്നിവ നിർമ്മിക്കുവാൻ നടപടികൾ ആരംഭിച്ചു.
  • അജൈവ പാഴ് വസ്തു വിപണനത്തിലൂടെ ഹരിത കർമ്മ സേനയ്ക്ക് 30 കോടിയോളം രൂപ നൽകാൻ കമ്പനിക്ക് സാധിച്ചു.
  • തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കപ്പെടുന്ന നിഷ്ക്രിയ പാഴ് വസ്തുക്കൾ ശാസ്ത്രീയമായി സംസ്കരണം ചെയ്യുന്നതിനായി സിമെന്റ് ഫാക്ടറികൾക്ക് കൈമാറുന്നതിന് 5 ജില്ലകളിലായി പ്രതിദിനം 500 ടൺ ശേഷിയുള്ള ആർ.ഡി.എഫ് പ്ലാന്റ് സ്ഥാപിക്കുവാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം,കൊല്ലം,കണ്ണൂർ എന്നീ ജില്ലകളിൽ കമ്പനി നേരിട്ടും പാലക്കാട് ,എറണാകുളം ജില്ലകളിൽ സ്വകാര്യ ഏജൻസികളുമായി ചേർന്ന് സംയുക്തമായി പ്ലാന്റ് സ്ഥാപിക്കുവാനും തീരുമാനമായിട്ടുണ്ട്.
  • 2023-25 കാലയളവിൽ വീടുകളിൽ നിന്ന് ഹരിതകർമ്മ സേന മുഖേന ക്ലീൻ കേരള കമ്പനി ആകെ 5161 ടൺ ഗ്ലാസ് മാലിന്യവും, 1330 ടൺ തുണി മാലിന്യവും 3267 ടൺ ചെരുപ്പ്, ബാഗ് മാലിന്യവും ശേഖരിച്ചു.
  • സ്വകാര്യ ഏജൻസികൾ
  • ശുചിത്വ മിഷൻ അംഗീകരിച്ച 46 സ്വകാര്യ ഏജൻസികളെ കൂടാതെ നിലവിൽ അറുപതിലധികം സ്വകാര്യ ഏജൻസികൾ തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് അജൈവ മാലിന്യ ശേഖരണം നടത്തിവരുന്നു. ശുചിത്വമിഷൻ അംഗീകൃത സ്വകാര്യ ഏജൻസികൾക്ക് ആകെ 564127.64 ചതുരശ്രയടി വിസ്തീർണമുള്ള ഗോഡൗൺ സൗകര്യമുണ്ട്.
  • വാഹന സൗകര്യം
  • വീടുകളിൽ നിന്ന് ശേഖരിക്കുന്ന അജൈവ പാഴ് വസ്തുക്കൾ മിനി എം.സി.എഫിലേയ്ക്ക് എത്തിക്കുന്നതിനായി ഹരിത കർമ്മസേന ട്രോളി, ഓട്ടോ,പുഷ്കാർട്ട് എന്നിവ ഉൾപ്പടെ ആകെ 4696 വാഹനങ്ങൾ ഉപയോഗിച്ചുവരുന്നു. ഇതിൽ 1259 വാഹനങ്ങൾ തദ്ദേശ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിൽ ഉള്ളതാണ്.
  • മിനി എം.സി.എഫിൽ നിന്ന് എം.സി.എഫ്/ എം.ആർ.എഫ് / ആർ.ആർ.എഫു ( resource recovery facility) കളിലേക്ക് പാഴ് വസ്തുക്കൾ എത്തിക്കുന്നതിനായി ആകെ 2744 വാഹനവും ഹരിതകർമ്മ സേന ഉപയോഗിക്കുന്നുണ്ട്. വാഹന സൗകര്യം എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ലഭ്യമാകുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു.
  • ജൈവ മാലിന്യ സംസ്ക്കരണം
  • വികേന്ദ്രീകൃത ജൈവ മാലിന്യ സംസ്ക്കരണ രീതിയാണ് സംസ്ഥാനത്ത് പ്രോത്സാഹിപ്പിക്കുന്നത്. വീടുകളിലും സ്ഥാപനങ്ങളിലും ഉറവിട ജൈവ മാലിന്യ ഉപാധി ഉറപ്പാക്കുന്നതിനോടൊപ്പം, കമ്മ്യൂണിറ്റിതല ജൈവ മാലിന്യ സംസ്ക്കരണ ഉപാധികളും സംസ്ഥാനത്തുണ്ട്.
നമ്പർ സംവിധാനം എണ്ണം
1 ഉറവിട ജൈവ മാലിന്യ സംസ്കരണ ഉപാധികള്‍ 25.12 ലക്ഷം
2 കമ്മ്യൂണിറ്റി ബയോ ഗ്യാസ് പ്ലാന്റ്സ് 271 (142 TPD)
3 ഏയ്റോബിക് കമ്പോസ്റ്റ് 1303 (149.36 TPD)
4 വിൻഡ്രോ കമ്പോസ്റ്റ് യൂണിറ്റ് 34 (306.66 TPD)
5 ബ്ലാക്ക് സോൾജിയർ ഫ്ലൈ യൂണിറ്റ് 2 (100 TPD)
6 ഓർഗാനിക്ക് വേസ്റ്റ് കൺവെർട്ടെർ മെഷീൻ 5
  • സ്പെഷ്യൽ മാലിന്യം
  • സാനിറ്ററി മാലിന്യം
  • 120 ടൺ സാനിറ്ററി മാലിന്യം പ്രതിദിനം കേരളത്തിൽ ഉണ്ടാകുന്നു. നിലവിൽ കേരളത്തിൽ പാലക്കാട് നഗരസഭ, തൃശൂർ കോർപറേഷൻ, എളവള്ളി ഗ്രാമ പഞ്ചായത്ത്, കൊരട്ടി ഗ്രാമപഞ്ചായത്ത്, വർക്കല മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ ഡബിൾ ചേംബർ ഇൻസിനറേറ്റർ പ്രവർത്തിക്കുന്നു.
  • കൂടാതെ 50 സാനിറ്ററി ഇൻസിനറേറ്റർ പ്രോജക്ട് നിലവിലുണ്ട്. നിലവിൽ ഫ്ളൊറേറ്റ് ടെക്നോളജീസ് എന്ന ഏജൻസിക്ക് ഡബിൾ ചേംബർ ഇൻസിനറേറ്റർ സ്ഥാപിക്കുന്നതിന് ശുചിത്വ മിഷൻ എംപാനൽമെൻറ് നൽകിയിട്ടുണ്ട്. കൂടാതെ ചെറിയ ശേഷിയുള്ള വാൾ മൗണ്ടേഡ് ഇൻസിനറേറ്റർ സ്ഥാപിക്കുന്നതിന് HLL ലൈഫ് കെയറിന് ശുചിത്വ മിഷൻ എംപാനൽമെൻറ് നൽകിയിട്ടുണ്ട്.
  • ഇത് കൂടാതെ ആക്രി ആപ്ലിക്കേഷൻ മുഖേന തിരുവനന്തപുരം, എറണാകുളം, തൃശൂർ , കോഴിക്കോട് എന്നീ ജില്ലകളിലായി 4 കോർപ്പറേഷൻ, 17 നഗരസഭ, 20 ൽ കൂടുതൽ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും സാനിറ്ററി മാലിന്യം ശേഖരിച്ചു KEIL ൽ സംസ്കരിക്കുന്നു. ഇതുവരെ 2504 ടൺ സാനിറ്ററി മാലിന്യം ആക്രി ആപ്ലിക്കേഷൻ മുഖേന ശേഖരിച്ചിട്ടുണ്ട്.