റേഷന്‍കടകള്‍ വഴി ഓണത്തിന്
സ്പെഷ്യല്‍ അരി
സപ്ലൈകോയെ ഏറ്റെടുത്ത് ജനങ്ങൾ
(2025 ജൂലൈ മാസത്തിലെ കണക്ക്)
-
ജൂലൈ മാസത്തിൽ 168 കോടി രൂപയുടെ വിറ്റുവരവ്.
-
60 കോടി രൂപയുടെ സബ്‌സിഡി ഉത്പന്നങ്ങൾ പൊതുജനങ്ങൾക്ക് വിതരണം ചെയ്തു.
-
32 ലക്ഷത്തോളം ഉപഭോക്താക്കൾ സപ്ലൈകോ വിൽപ്പനശാലകളെ ആശ്രയിച്ചു.
ഓണക്കാലത്ത് വിലക്കുറവ് ഉറപ്പാക്കാൻ സപ്ലൈകോ
-
ഓണം ഫെയറുകൾ (ആഗസ്റ്റ് 25 മുതൽ
സെപ്തംബർ 4 വരെ)
-
ജില്ലാ കേന്ദ്രങ്ങളിൽ 10 ദിവസം നീണ്ടുനിൽക്കുന്ന ഓണം മെഗാ ഫെയറുകൾ.
- 140 നിയമസഭാ മണ്ഡലങ്ങളിൽ അഞ്ചുദിവസം നീണ്ടുനിൽക്കുന്ന ഫെയറുകൾ.
-
ഉൾപ്രദേശങ്ങളിലേക്ക് സഞ്ചരിക്കുന്ന ഓണച്ചന്തകൾ.
-
വിപണി ഇടപെടൽ, ഓണം ഒരുക്കങ്ങൾ
-
അരി, വെളിച്ചെണ്ണ എന്നിവ ന്യായവിലയ്ക്ക്.
-
13 ഇനസബ്സിഡി ഉൽപ്പന്നങ്ങൾ
-
25 രൂപ നിരക്കിൽ ഓണം സ്പെഷ്യൽ അരി
-
250 ലധികം ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് 50 ശതമാനം വരെ വിലക്കുറവ്
-
സബ്സിഡി നിരക്കില്‍ നല്‍കുന്ന മുളകിന്റെ അളവ് അര കിലോയില്‍ നിന്നും 1 കിലോയായി
വര്‍ദ്ധിപ്പിച്ചു .
-
ശബരി ബ്രാൻഡിൽ സബ്സിഡിയായും നോൺ സബ്സിഡിയായും വെളിച്ചെണ്ണ വിതരണം.
-
AAYകാർഡുകാർക്ക് സൗജന്യ കിറ്റ്
-
6 ലക്ഷത്തിലധികം AAYകാർഡുകാർക്കും ക്ഷേമ സ്ഥാപനങ്ങൾക്കും സൗജന്യ ഓണക്കിറ്റ്
-
കിറ്റിൽ 14 ഇന ഭക്ഷ്യസാധനങ്ങൾ.
-
ശബരി ബ്രാൻഡിൽ പുതിയ ഉത്പന്നങ്ങൾ
-
5 പുതിയ ഉത്പന്നങ്ങൾ പുറത്തിറക്കി.
-
അരിപ്പൊടി ( പുട്ടുപൊടി, അപ്പം പൊടി ) , പായസം മിക്സ് (സേമിയ / പാലട 200 ഗ്രാം
പാക്കറ്റുകൾ), പഞ്ചസാര, ഉപ്പ് (കല്ലുപ്പ്, പൊടിയുപ്പ് ), പാലക്കാടൻ മട്ട (വടിയരി, ഉണ്ടയരി)
എന്നിവയാണ് പുതിയ ഉത്പന്നങ്ങൾ.
-
ഗിഫ്റ്റ് കാർഡുകൾ
-
ഓണത്തിന് വിവിധ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും തങ്ങളുടെ ടീം അംഗങ്ങൾക്ക്, സമ്മാനമായി നൽകാൻ
സപ്ലൈകോ ഗിഫ്റ്റ് കാർഡുകൾ
-
ഗിഫ്റ്റ് ഓപ്‌ഷനുകൾ
-
18 ഇനങ്ങൾ അടങ്ങിയ സമൃദ്ധി കിറ്റ്
-
10 ഇനങ്ങൾ അടങ്ങിയ സമൃദ്ധി മിനി കിറ്റ്
-
9 ശബരി ഉത്പന്നങ്ങൾ അടങ്ങിയ ശബരി സിഗ്നേച്ചർ കിറ്റ്
- 500 രൂപയുടെയും 1000 രൂപയുടെയും ഗിഫ്റ്റ് കാർഡുകൾ
- 1225 രൂപ വിലയുള്ള സമൃദ്ധി കിറ്റ് ആയിരം രൂപയ്ക്കും, 625 രൂപ വിലയുള്ള സമൃദ്ധി മിനി കിറ്റ്
500 രൂപയ്ക്കും, 305 രൂപ വിലയുള്ള ശബരി സിഗ്നേച്ചർ കിറ്റ് 229 രൂപയ്ക്കും സപ്ലൈകോ നൽകും.
-
കെ-സ്റ്റോര്‍
-
സംസ്ഥാനത്തെ റേഷന്‍കടകൾ ആധുനീകരിച്ച് - ഓണ്‍ലൈന്‍ സേവനങ്ങള്‍, യൂട്ടിലിറ്റി പെയ്മെന്റ്,
ചോട്ടുഗ്യാസ്, എം.എസ്.എം.ഇ ഉത്പന്നങ്ങള്‍ തുടങ്ങിയ സംവിധാനങ്ങൾ ഉൾപ്പെടുത്തി
കെ-സ്റ്റോറുകളായി ഉയർത്തും
-
2112കെ-സ്റ്റോറുകള്‍ നിലവിലുണ്ട്.
-
ഘട്ടം ഘട്ടമായി എല്ലാ റേഷന്‍കടകളും കെ-സ്റ്റോറായി ഉയര്‍ത്തും.
-
സുജലം
-
ജലവിഭവ വകുപ്പുമായി സഹകരിച്ചുകൊണ്ട് KIIDC യുടെ Hilly Aqua എന്ന ബ്രാൻഡിലുള്ള കുപ്പി
കുടിവെള്ളം 10/-രൂപ നിരക്കില്‍ റേഷന്‍ കടകളിലൂടെ ലഭ്യമാക്കുന്നു.
-
സുഭിക്ഷ
-
കേരളത്തെ വിശപ്പുരഹിത സംസ്ഥാനമാക്കുന്നതിന്റെ ഭാഗമായി 30/- രൂപ നിരക്കിൽ ഉച്ചഭക്ഷണം
ലഭ്യമാക്കുന്നു.
-
സുഭിക്ഷാ ഹോട്ടലുകൾ പൊതുവിതരണ വകുപ്പിന് കീഴില്‍ മണ്ഡലാടിസ്ഥാനത്തില്‍ പ്രവർത്തിച്ചു
വരുന്നു.
-
ജനകീയ /സുഭിക്ഷഹോട്ടലുകൾക്ക് പ്രതിമാസം 10.90/-രൂപാ നിരക്കിൽ 600കിലോ ഗ്രാം
അരിഅനുവദിച്ചിട്ടുണ്ട്.
-
ഒപ്പം
-
റേഷൻകടയിൽ നേരിട്ടെത്തി റേഷൻ വിഹിതം കൈപറ്റുവാൻ കഴിയാത്ത കിടപ്പുരോഗികള്‍
ഉള്‍പ്പെടെയുള്ളവർക്ക് ഓട്ടോറിക്ഷാ തൊഴിലാളികളുമായി സഹകരിച്ച് സൗജന്യമായി റേഷന്‍ വീട്ടിൽ
എത്തിച്ചു കൊടുക്കുന്നു.
-
സഞ്ചരിക്കുന്ന റേഷന്‍കട
-
ട്രൈബൽ സെറ്റിൽമെന്റുകൾ, ലേബർസെറ്റില്‍മെന്റുകള്‍, എത്തിച്ചേരുവാൻ ബുദ്ധിമുട്ടുള്ള
മലമ്പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിൽ ജനങ്ങൾക്ക് നേരിട്ട് റേഷൻ സാധനങ്ങൾ എത്തിച്ചു
കൊടുക്കുന്നു.
-
10 ജില്ലകളിലായി 138 ഉന്നതികളിലേക്ക് ഈ സേവനം വ്യാപിപ്പിച്ചിട്ടുണ്ട്.
-
അട്ടപ്പാടി ട്രൈബല്‍ മേഖലയുടെ പ്രത്യേക ആവശ്യങ്ങൾ ഉള്‍ക്കൊണ്ട് Tribal Taluk Supply office
അനുവദിച്ചു.
-
RRC
-
കേരളത്തിൽ താമസിക്കുന്ന അതിഥി തൊഴിലാളികള്‍ക്ക് സംസ്ഥാനത്തു നിന്നും റേഷൻ സാധനങ്ങൾ
കൈപറ്റുന്നതിനായി റേഷൻ റൈറ്റ്സ് കാർഡുകൾ വിതരണം നടത്തി.