ഡിജിറ്റൽ മികവിലും
കേരളം No.1

  • സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത കൈവരിച്ച് കേരളം
  • ജനങ്ങൾക്ക് സർക്കാരിൽ നിന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ലഭിക്കേണ്ട അവകാശങ്ങൾ സേവനങ്ങൾ സഹായങ്ങൾ എന്നിവ ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ച് എളുപ്പം നേടിയെടുക്കാൻ സാധാരണക്കാരെ ശാക്തീകരിക്കുകയാണ് ഡിജി കേരളം.
  • പുതുചരിത്രമെഴുതി പുല്ലമ്പാറ
  • ഡിജി സാക്ഷരതാ പ്രവർത്തനങ്ങൾ ആദ്യമായി നടത്തിയത് തിരുവനന്തപുരം ജില്ലയിലെ പുല്ലമ്പാറയിൽ, 2021 ൽ.
  • 2022 സെപ്റ്റംബർ 21ന് ഡിജിറ്റൽ സാക്ഷരത നേടിയ ആദ്യ പഞ്ചായത്തായി പുല്ലമ്പാറ.
  • 15 വാർഡുകളിലായി 3300 പേർക്ക് പരിശീലനം നൽകി എല്ലാവരെയും ഡിജിറ്റൽ സാക്ഷരരാക്കി.
  • ഡിജിറ്റൽ സാക്ഷരതയുടെ കേരള മോഡൽ
  • 2023 ഏപ്രിൽ 10ന് കൊച്ചിയിൽ നടന്ന ചടങ്ങിൽ ഡിജി കേരളം പദ്ധതിക്ക് തുടക്കം കുറിച്ചു.
  • യുനെസ്കോ ഉൾപ്പെടെയുള്ള ഏജൻസികൾ നിർവചിച്ച ഡിജിറ്റൽ പഠന മാനദണ്ഡങ്ങൾ ഉൾക്കൊള്ളുന്നതാണ് കേരളത്തിന്റെ ഡിജിറ്റൽ സാക്ഷരതാ മൊഡ്യൂൾ.
  • സാങ്കേതിക സർവകലാശാലയുടേയും കിലയുടേയും നേതൃത്വത്തിൽ രൂപകൽപ്പന ചെയ്ത മൂന്ന് മൊഡ്യൂളുകളിലായി 15 പ്രവർത്തനങ്ങളാണ് പരിശീലിപ്പിച്ചത്.
  • സ്മാർട്ട്ഫോൺ ഓണാക്കുക, ഓഫാക്കുക, ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുക, വാട്ട്സാപ്പ്, ഫെയ്സ്ബുക്ക് എന്നിവ ഉപയോഗിക്കാനും യൂട്യൂബിലും ഗൂഗിളിലും സെർച്ച് ചെയ്യാനും ചിത്രങ്ങളും വീഡിയോകളും കാണാനും പാചകവാതക സിലിണ്ടർ ബുക്ക് ചെയ്യാനും വൈദ്യുതി ബിൽ അടയ്ക്കാനുമെല്ലാം ശേഷി നേടുക എന്നിവയാണ് ലക്ഷ്യമിട്ടത്.
  • 14 വയസ്സിന് മുകളിലുള്ള എല്ലാവർക്കും, കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും ഡിജിറ്റൽ സാക്ഷരതാ പരിശീലനം ഉറപ്പാക്കി.
  • മുഴുവൻ പഠിതാക്കളും മൂല്യനിർണയം പൂർത്തിയാക്കി വിജയിച്ചവരായി മാറി.
  • മികവിന്റെ നാൾവഴികൾ
  • 2,57,048 വളണ്ടിയർമാരുടെ നേതൃത്വത്തിലാണ് സർവ്വേയും പരിശീലനവും നടത്തിയത്.
  • 83 ലക്ഷത്തിൽ പരം( 83, 45,879) കുടുംബങ്ങളെ ഉൾപ്പെടുത്തി സർവ്വേ നടത്തിയാണ് 21, 88,398 പേരെ പഠിതാക്കളായി കണ്ടെത്തിയത്.
  • 21,87,966(99.98%) പഠിതാക്കൾ പരിശീലനം പൂർത്തിയാക്കി.
  • 21,87,667(99.98%) പഠിതാക്കൾ മൂല്യനിർണ്ണയത്തിൽ വിജയിച്ച് ഡിജിറ്റൽ സാക്ഷരത കൈവരിച്ചു.
  • പരിശീലനം പൂർത്തിയാക്കിയവരെ മൂല്യനിർണയ പ്രക്രിയയ്ക്ക് വിധേയരാക്കി.
  • മൂല്യനിർണയത്തിൽ പരാജയപ്പെട്ടവർക്ക് വീണ്ടും പരിശീലനം നൽകി തുടർ മൂല്യനിർണയവും ഉറപ്പാക്കി.
  • ഓരോ ഘട്ടത്തിലും വ്യത്യസ്തരായ വളണ്ടിയർമാരെ ചുമതലപ്പെടുത്തിയാണ് ഈ പ്രക്രിയ പൂർത്തിയാക്കിയത്.
  • സ്വന്തമായി സ്മാർട്ട്ഫോൺ ഇല്ലാത്തവർക്ക് വളണ്ടിയർമാരുടെ ഫോണിലൂടെ ഡിജിറ്റൽ സാക്ഷരത നൽകി.
  • പൂർണ്ണമായും ഓൺലൈനിലുള്ള മൂല്യനിർണ്ണയവും തുടർന്ന് നാല് ഘട്ടത്തിലുള്ള സൂപ്പർ ചെക്ക് പ്രക്രിയയും പൂർത്തിയാക്കിയാണ് സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ പ്രഖ്യാപനം നടത്തിയത്.
  • 2025 ആഗസ്റ്റ് 21ന് ബഹു മുഖ്യമന്ത്രി പിണറായി വിജയൻ സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനമായി പ്രഖ്യാപിച്ചു.