ലോകത്തിന്റെ നെറുകയിൽ
കേരള ടൂറിസം

  • വീ പാർക്ക്
  • രാജ്യത്ത് ആദ്യമായി ഡിസൈൻ പോളിസി നടപ്പിലാക്കുന്ന സംസ്ഥാനമായി കേരളം.
  • സംസ്ഥാനത്തെ പൊതു ഇടങ്ങൾ ഡിസൈൻഡ് ആക്കി മാറ്റുന്നതിനുള്ള പദ്ധതി ആരംഭിച്ചു.
  • കൊല്ലത്ത് റെയിൽവേ ഓവർ ബ്രിഡ്ജിന് താഴെ ആരംഭിച്ച വീ പാർക്ക് ജനകീയം.
  • സാഹസിക ടൂറിസം
  • കേരളത്തെ സാഹസിക ടൂറിസം പദ്ധതികളുടെ ഹബ്ബാക്കി മാറ്റുന്നതിനുള്ള വൈവിധ്യമാർന്ന പദ്ധതികൾ.
  • വാഗമണ്ണിൽ അഡ്വഞ്ചർ പാർക്ക് സജ്ജമാക്കി. പാർക്കിലെ ഗ്ലാസ് ബ്രിഡ്ജ് വലിയ രീതിയിൽ ശ്രദ്ധ നേടി.
  • അന്താരാഷ്ട്ര കയാക്കിങ് മത്സരമായ മലബാർ റിവർ ഫെസ്റ്റിവൽ അന്തർദേശീയ ശ്രദ്ധയിലേക്ക് എത്തിച്ചു.
  • തുഷാരഗിരി കയാക്കിങ് അക്കാദമിയുടെ ആദ്യഘട്ട നിർമ്മാണം പൂർത്തിയാക്കി.
  • സാഹസിക ടൂറിസം മേഖലയ്ക്ക് മുതൽക്കൂട്ടായി വർക്കലയിൽ നടത്തിയ ഇന്റർനാഷണൽ സർഫിങ് ഫെസ്റ്റിവലും, വാഗമണ്ണിൽ നടത്തിയ ഇന്റർനാഷണൽ പാരാഗ്ലൈഡിങ് ഫെസ്റ്റിവലും.
  • നിലമ്പൂർ മുതൽ കോഴിക്കോട് വരെ കയാക്കിങ് ഫെസ്റ്റിവൽ.
  • 2022-ൽ കൊല്ലത്ത് ഹോട്ട് എയർ സാഹസിക യാത്ര സംഘടിപ്പിച്ചു.
  • സംസ്ഥാനത്ത് ആദ്യമായി ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ഗോതീശ്വരം ബീച്ചിൽ സർഫിംഗ് അക്കാദമിക്ക് തുടക്കം.
  • ആക്കുളത്ത് സാഹസിക ടൂറിസം പ്രവർത്തനങ്ങൾ ആരംഭിച്ചു.
  • കേരളത്തിലെ ട്രക്കിങ് ഹൈക്കിങ് പാതകൾ മാപ്പ് ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി.
  • ഉത്തരവാദിത്ത ടൂറിസം
  • ഉത്തരവാദിത്ത ടൂറിസത്തിന്റെ പുതിയ മാതൃകകൾ സൃഷ്ടിച്ച് കേരളം
  • വില്ലേജ് ടൂറിസം, കൾച്ചറൽ ടൂറിസം, ഫെസ്റ്റിവൽ ടൂറിസം, ഫാം / അഗ്രി ടൂറിസം, പൈതൃക ടൂറിസം, ഫുഡ് ടൂറിസം തുടങ്ങിയവയുടെ സാധ്യതകളെ ഉത്തരവാദിത്വ ടൂറിസം ശക്തിപ്പെടുത്തി.
  • ഇതിനായി മാതൃകാ ഉത്തരവാദിത്ത ടൂറിസം കേന്ദ്രം, പെപ്പർ, സ്ട്രീറ്റ്, അഗ്രി ടൂറിസം, നെറ്റ്‌വർക്ക് പോലുള്ള പദ്ധതികൾ നടപ്പിലാക്കി.
  • അന്താരാഷ്ട്ര ശ്രദ്ധ നേടി സ്ത്രീ സൗഹാർദ്ദ ടൂറിസം പദ്ധതി.
  • ബീച്ച് ടൂറിസം
  • സംസ്ഥാനത്തെ പ്രധാന ബീച്ച് ഡെസ്റ്റിനേഷനുകളെ ലോകോത്തരമാക്കാനുള്ള പദ്ധതികൾ.
  • കോവളം, വർക്കല, ഫോർട്ട് കൊച്ചി, ബേപ്പൂർ, ചാലിയം, മുഴപ്പിലങ്ങാട്, ബേക്കൽ എന്നിവിടങ്ങളിൽ പദ്ധതികൾ നടപ്പിലാക്കി വരുന്നു.
  • അഴീക്കോട് ചാൽ ബീച്ചിനും, കോഴിക്കോട് കാപ്പാട് ബീച്ചിനും ബ്ലൂ ഫ്ലാഗ് പദ്ധതി.
  • ബീച്ച് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഫ്ലോട്ടിങ് ബ്രിഡ്ജ് പദ്ധതി ആരംഭിച്ചു.
  • നിരവധി ബീച്ചുകളിൽ നൂതന ജല കായിക വിനോദങ്ങൾ.
  • കാരവൻ ടൂറിസം
  • കോവിഡാനന്തരം കേരള ടൂറിസത്തിന്റെ അതിജീവനം സാധ്യമാക്കി.
  • നൂതന പദ്ധതികൾ പരിചയപ്പെടുത്തി കാരവൻ ടൂറിസം, ക്രൂയിസ് ടൂറിസം, ഹെലി ടൂറിസം പദ്ധതികൾക്ക് തുടക്കമായി.
  • ഹൗസ് ബോട്ടിനു ശേഷം കേരള ടൂറിസം ആരംഭിച്ച പുതിയൊരു ഉൽപന്നമായ കാരവൻ മികച്ച പ്രതികരണം നേടി.
  • വിവിധ ടൂറിസം കേന്ദ്രങ്ങളിലേക്ക് എളുപ്പത്തിൽ എത്താനും കാഴ്ചകൾ ആസ്വദിക്കാനും സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളെ കോർത്തിണക്കികൊണ്ടുള്ള ഹെലി ടൂറിസം പദ്ധതി വിജയകരം.
  • സംസ്ഥാനത്തെ തീരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ക്രൂയിസ് ടൂറിസം പദ്ധതിക്ക് രൂപം നൽകി.
  • സിനി ടൂറിസം
  • മനസ്സിൽ പതിഞ്ഞ ലൊക്കേഷനുകളെ ടൂറിസം കേന്ദ്രങ്ങൾ ആക്കുക എന്ന ലക്ഷ്യത്തോടെ സിനി ടൂറിസം പദ്ധതിക്ക് രൂപം നൽകി.
  • ഇതിന്റെ ആദ്യ പദ്ധതി, കിരീടം സിനിമയിലൂടെ പ്രശസ്തമായ കിരീടം പാലത്തിന് സമീപം ആരംഭിക്കും.