സുരക്ഷിതം സമ്പൂർണ്ണം
ലൈഫ്

  • ലക്ഷ്യം: സംസ്ഥാനത്തെ എല്ലാ ഭവനരഹിതർക്കും അടച്ചുറപ്പുള്ള ഭവനങ്ങൾ ലഭ്യമാക്കുക.
  • വിവിധ കേന്ദ്ര/ സംസ്ഥാന പദ്ധതികള്‍ സംയോജിപ്പിച്ച് സമഗ്ര പദ്ധതിയായിട്ടാണ് സംസ്ഥാനത്ത് ലൈഫ് ഭവനപദ്ധതി നടപ്പിലാക്കുന്നത്.
  • നാളിതുവരെ
  • ലൈഫ് ഭവന പദ്ധതിയിൽ 5,81,861 കുടുംബങ്ങൾക്ക് വീട് അനുവദിച്ചു.
  • 4,54,260 വീടുകൾ പൂർത്തീകരിച്ചു.

ലൈഫ് പുരോഗതി ഒറ്റനോട്ടത്തിൽ (2017 മുതൽ 31-07-2025 വരെ)

നമ്പർ ലൈഫ് മിഷൻ/വകുപ്പുകൾ
അനുവദിച്ച വീടുകളുടെ എണ്ണം പൂർത്തീകരിച്ച വീടുകളുടെ എണ്ണം
1 ലൈഫ് ഒന്നാംഘട്ടം (പൂർത്തീകരിക്കാത്ത ഭവനങ്ങളുടെ പൂർത്തീകരണം) 54,116 52,680
2 ലൈഫ് രണ്ടാംഘട്ടം + അഡീഷണൽ ലിസ്റ്റ് (എസ്‌.സി/എസ്.ടി/ഫിഷറീസ്) (ഭൂമിയുള്ള ഭവനരഹിതരുടെ ഭവന നിർമ്മാണം), പി.എം.എ.വൈ - ലൈഫ് (അർബൻ, റൂറൽ), വിവിധ വകുപ്പുകൾ മുഖേന 5,04,031 3,76,741
3 ലൈഫ് മൂന്നാംഘട്ടം (ഭൂരഹിത ഭവനരഹിതരിൽ നിന്നും ഭൂമിയാർജ്ജിച്ചവർ) 32,960 28,023
4 ഭവന സമുച്ചയങ്ങളിലൂടെ പുനരധിവസിപ്പിക്കപ്പെട്ടവർ 926 926
ആകെ 5,91,107 4,58,370

1,32,737 വീടുകളുടെ നിർമ്മാണം വിവിധ ഘട്ടങ്ങളിൽ പുരോഗമിക്കുന്നു

  • ലൈഫ് ഭവനസമുച്ചയങ്ങൾ
  • 4 ഭവനസമുച്ചയങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് വീടുകൾ ഗുണഭോക്താക്കള്‍ക്ക് കൈമാറി.
  • കണ്ണൂർ ജില്ലയിലെ കടമ്പൂർ, ഇടുക്കി ജില്ലയിലെ കരിമണ്ണൂർ, കോട്ടയം ജില്ലയിലെ വിജയപുരം, കൊല്ലം ജില്ലയിലെ പുനലൂർ എന്നിവിടങ്ങളിലാണ് ലൈഫ് നേരിട്ട് ഭവന സമുച്ചയങ്ങൾ നിർമ്മിച്ച് നൽകിയത്.
  • മണ്ണന്തലയില്‍ തിരുവനന്തപുരം നഗരസഭ സ്പോണ്‍സര്‍ഷിപ്പിലൂടെയും, എറണാകുളം ജില്ലയില്‍ കീഴ്മാട് ഗ്രാമപഞ്ചായത്ത്, അങ്കമാലി നഗരസഭ, ജി സി ഡി എ, കൊച്ചിന്‍ കോര്‍പ്പറേഷന്‍, ലൈഫ് മിഷന്‍ എന്നിവര്‍ ചേര്‍ന്നും, മലപ്പുറം ജില്ലയില്‍ പെരിന്തല്‍മണ്ണ നഗരസഭയും ലൈഫ് മിഷനും ചേര്‍ന്നും, പഴയന്നൂര്‍ ഗ്രാമപഞ്ചായത്തും, ഭവന സമുച്ചയങ്ങളില്‍ 960 പേര്‍ക്ക് പുനരധിവാസം നല്‍കി.
  • 23 ഭവനസമുച്ചയങ്ങളുടെ നിര്‍മ്മാണം വിവിധ ഘട്ടങ്ങളില്‍ പുരോഗമിക്കുന്നു.
  • മനസ്സോടിത്തിരി മണ്ണ്
  • ലൈഫ് പദ്ധതിക്കായി ഭൂമി സംഭാവന നൽകാനുള്ള പരിപാടി.
  • 31.07.2025 വരെ 2286.315 സെന്‍റ് (22.86 ഏക്കര്‍) ഭൂമി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്/ ഗുണഭോക്താക്കള്‍ക്ക് രജിസ്റ്റര്‍ ചെയ്ത് നല്‍കിയിട്ടുണ്ട്.
  • ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ 1000 ഭൂരഹിത ഭവനരഹിത കുടുംബങ്ങള്‍ക്ക് ഭൂമിവാങ്ങുന്നതിന് 25 കോടി രൂപ ധനസഹായം നൽകാൻ സന്നദ്ധരായി.
  • ലൈഫ് - ചെലവ്
  • 2017-18 മുതൽ 2025 ജൂലൈ മാസം വരെ ആകെ 18558.48 കോടി രൂപയാണ് ലൈഫ് ഭവനപദ്ധതിക്കു വേണ്ടി ചെലവഴിച്ചത്.
  • സംസ്ഥാന സർക്കാരിന്റെ തനത് വിഹിതം 5749.39 കോടി, ഹഡ്‌കോ വായ്പ 5026.74 കോടി, സംസ്ഥാന സഹകരണ ബാങ്കിൽ നിന്നുള്ള ബ്രിഡ്ജ് ലോൺ 425 കോടി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിഹിതം 5071.43 കോടി രൂപയും.