- പുനർഗേഹം പദ്ധതി
- വേലിയേറ്റ രേഖയിൽ നിന്നും 50 മീറ്റർ പരിധിക്കുള്ളിൽ കടലാക്രമണ ഭീഷണിയിൽ കഴിയുന്ന മുഴുവൻ ജനവിഭാഗങ്ങളേയും സുരക്ഷിത മേഖലയിൽ പുനരധിവസിപ്പിക്കുന്ന 2450 കോടി രൂപയുടെ ബൃഹത് പദ്ധതി
- പദ്ധതിയ്ക്കായി 1398 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും, 1052 കോടി രൂപ വകുപ്പിന്റെ ബജറ്റ് വിഹിതത്തിൽ നിന്നുമാണ് കണ്ടെത്തുന്നത്
- വ്യക്തിഗത ഭവന നിർമ്മാണത്തോടൊപ്പം ഗുണഭോക്താക്കൾ ചേർന്ന് റസിഡൻസ് ഗ്രൂപ്പ് രൂപീകരിച്ച് നിർമ്മിക്കുന്ന അപ്പാർട്ട്മെന്റുകൾ, സർക്കാർ/സ്വകാര്യ ഭൂമി ഏറ്റെടുത്ത് നിർമ്മിക്കുന്ന ഫ്ലാറ്റ് സമുച്ചയങ്ങൾ എന്നിവയിലൂടെ പുനരധിവാസം നടപ്പിലാക്കി വരുന്നു
- മാറിതാമസിക്കുന്ന ഒരു ഗുണഭോക്താവിന് പരമാവധി ധനസഹായം 10 ലക്ഷം രൂപ