ഭരണത്തിൽ ജനങ്ങളുടെ സജീവപങ്കാളിത്തം ഉറപ്പാക്കുന്നതിനും സർക്കാരിനും ജനങ്ങൾക്കുമിടയിലുള്ള
ആശയവിനിമയം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമായി 2025 സെപ്തംബർ 29ന് മുഖ്യമന്ത്രി എന്നോടൊപ്പം
(CM
with ME) എന്ന സിറ്റിസൺ കണക്ടിങ്ങ് സെന്റർ പ്രവർത്തനമാരംഭിച്ചു.
ലഭിച്ച ആകെ കോളുകളുടെ എണ്ണം (17.10.2025 12 PM വരെ) : 20153
തുടർനടപടികൾ സ്വീകരിച്ചവയുടെ എണ്ണം : 18125
വിശാലമായൊരു ജനസഭയായി മാറി CM WITH ME
ഇതിനകം കാൽ ലക്ഷത്തോളം പേർ വിളിക്കുകയും അതിൽ 90 ശതമാനം പരാതികളിലും സത്വരമായ തുടർനടപടികൾ
ഉറപ്പാക്കുകയും ചെയ്തു.
സിഎം വിത്ത് മീയുടെ സേവനത്തിനായി വിളിക്കേണ്ട ടോൾ ഫ്രീ നമ്പർ
CM WITH ME ജനങ്ങൾക്ക് നേരിട്ട് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പരാതികളും പറയാനുള്ള മികച്ച
സംവിധാനം
ടോവിനോ തോമസ്, (ചലച്ചിത്ര നടൻ)
'ജനങ്ങളും ഭരണസംവിധാനവും തമ്മിലുള്ള ആശയ സംവേദനം മെച്ചപ്പെടുത്തുന്നതാണ് സിഎം വിത്ത് മീ"
വെങ്കിടേഷ് രാമകൃഷ്ണൻ, (മാധ്യമപ്രവർത്തകൻ)
"നേതൃത്വം എപ്പോഴും ലഭ്യമാകുന്നവരും സമീപിക്കാനാകുന്നവരും ആകുക എന്നതൊരു സങ്കൽപ്പമല്ല,
യാഥാർത്ഥ്യമാണ് എന്ന് തെളിയിക്കുകയാണ് സിഎം വിത്ത് മീ പരിപാടിയിലൂടെ കേരളം"