- വിവര സാങ്കേതിക രംഗത്ത് വലിയ കുതിപ്പ്
- 2016-17ലെ ₹8,003 കോടി → 2024-25ൽ ₹26,252 കോടി ഐ.ടി. കയറ്റുമതിയിൽ അമ്പരപ്പിക്കുന്ന വളർച്ച
2016 മുതൽ നാളിതുവരെ സംസ്ഥാന ഐ.ടി. വകുപ്പ് നിരവധി പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളത്. പ്രധാന പദ്ധതികൾ, അവയിലൂടെ കൈവരിച്ച നേട്ടങ്ങൾ, സംസ്ഥാനത്തെ ഡിജിറ്റൽ ആവാസവ്യവസ്ഥയിലും ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളിലും വരുത്തിയ പരിവർത്തനങ്ങൾ, സംസ്ഥാനത്തിന്റെ ഭരണത്തിലും സാമൂഹിക-സാമ്പത്തിക വളർച്ചയിലും അവ ചെലുത്തുന്ന സ്വാധീനം എന്നിവയെ കുറിച്ച് കൂടുതൽ അറിയാം.