ലോഡ് ഷെഡ്ഡിംഗും
പവർകട്ടുമില്ലാത്ത കേരളം

  • 2016 – ൽ സർക്കാർ അധികാരത്തിൽ വന്നപ്പോൾ സംസ്ഥാനത്ത് അക്കാലത്ത് ലോഡ് ഷെഡ്ഡിംഗും, വ്യവസായ മേഖലയിൽ പവർക്കട്ടും ഏർപ്പെടുത്തിയിരുന്നു. സംസ്ഥാനത്തെ വൈദ്യുതി ഇറക്കുമതി ശേഷി വർദ്ധിപ്പിക്കാനുള്ള 400 കെ വി ലൈനുകൾ പൂർത്തിയാക്കുക എന്നുള്ളതായിരുന്നു സർക്കാരിന്റെ ആദ്യ പ്രവർത്തനം.
  • യുദ്ധകാല അടിസ്ഥാനത്തിൽ, ഏറെക്കാലം മുടങ്ങിക്കിടന്നിരുന്ന ഇടമൺ - കൊച്ചി 400 കെ വി ലൈൻ പൂർത്തിയാക്കി.
  • പുകലൂർ - മാടക്കത്തറ ലൈൻ കൂടി പൂർത്തിയാക്കിയതോടെ കേരളത്തിന്റെ വൈദ്യുതി ഇറക്കുമതി ശേഷിയിൽ 2550 മെഗാ വാട്ടിന്റെ വർദ്ധനവ് ഉണ്ടായി.
  • മൊത്തം 1773.3 മെഗാ വാട്ടിന്റെ ശേഷി വർദ്ധിപ്പിക്കുവാൻ സാധിച്ചു.
  • 2030 ആകുമ്പോഴേക്കും ആഭ്യന്തര വൈദ്യുതി ഉത്പാദനം 10000 MW ആക്കുന്നതിനുള്ള പദ്ധതി രേഖകൾ തയ്യാറാക്കി വരുന്നു.
  • ജല വൈദ്യുതി പദ്ധതികളിലെ പുരോഗതി
  • 40 MW ശേഷിയുള്ള തോട്ടിയാറും, 60 MW ശേഷിയുള്ള പള്ളിവാസൽ വിപുലീകരണ പദ്ധതിയും അടക്കം 179.65 MW അധിക ജലവൈദ്യുത ഉത്പാദനശേഷി കൈവരിക്കാൻ കഴിഞ്ഞു.
  • വൈദ്യുതി ബോർഡ് നേരിട്ട് 150.6 MW ഉം സ്വകാര്യ സംരംഭകർ വഴി 29.05MW ഉം പൂർത്തിയാക്കി.
  • വെള്ളത്തൂവൽ (3.6 MW), പെരുന്തേനരുവി (6 MW), കക്കയം (3 MW), ചാത്തൻകോട്ടുനട (6 MW), അപ്പർ കല്ലാർ (2 MW), പെരിങ്ങൽകുത്ത് (24 MW), പെരുവണ്ണാമൂഴി (6 MW), തോട്ടിയാർ (40 MW), പള്ളിവാസൽ വിപുലീകരണ പദ്ധതി (60 MW) എന്നിവയാണ് വൈദ്യുതി ബോർഡ് പൂർത്തിയാക്കിയ പദ്ധതികൾ.
  • പതങ്കയം (8 MW), കാരിക്കയം (4.5 MW), ദേവിയാർ (0.05 MW) ആനക്കാംപൊയിൽ (8 MW), അരിപ്പാറ (4.5 MW), മുക്കൂടം (4 MW) എന്നിവയാണ് സ്വകാര്യ സംരംഭകർ മുഖേന പൂർത്തിയാക്കിയ പദ്ധതികൾ.
  • 111 MW ശേഷിയുള്ള 7 പദ്ധതികളുടെ നിർമ്മാണം പുരോഗമിക്കുന്നു.
  • സൗരോർജ്ജ വൈദ്യുതി ഉൽപ്പാദനത്തിൽ രാജ്യത്തിന് മാതൃക
  • പുനരുപയോഗ ഊർജ്ജസ്രോതസ്സുകളെ പ്രോത്സാഹിപ്പിക്കുന്ന സൗര പുരപ്പുറ സോളാർ പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കാൻ സാധിച്ചു.
  • രാജ്യത്തിന് തന്നെ മാതൃകയായി സൗരോർജ്ജ വൈദ്യുതി ഉത്പാദനത്തിൽ നാളിതുവരെ 1576MW കൈവരിക്കാൻ കഴിഞ്ഞു.
  • സൗര പദ്ധതിയിലൂടെ 49,396 പുരപ്പുറങ്ങളിലും കേന്ദ്ര പദ്ധതിയായ പി എം സൂര്യഘർ പദ്ധതിയിലൂടെ 87,213 പുരപ്പുറങ്ങളിലും പ്ലാന്റുകൾ സ്ഥാപിച്ചു നൽകി. ഈ ഇനത്തിൽ 522 കോടി രൂപ സബ്സിഡിയായി ലഭ്യമായിട്ടുണ്ട്.
  • കാസർഗോഡ് സോളാർ പാർക്ക് വഴി സ്ഥാപിച്ച 105MW ശേഷിയുള്ള പ്ലാൻറ് പ്രവർത്തിച്ചു വരുന്നു.
  • 100 MW ശേഷിയുള്ള പ്ലാന്റിന്റെ ടെൻഡർ നടപടികൾ പുരോഗമിക്കുന്നു.
  • പി എം കുസും - കാർഷിക പമ്പുകളുടെ സൗരോർജ്ജവത്കരണം
  • കാർഷികപമ്പുകളുടെ സൗരോർജ്ജവത്കരണം നടത്തുന്നതിലൂടെ കർഷകർക്ക് അധിക വരുമാനം ഉറപ്പുവരുത്തുന്ന പി എം കുസും പദ്ധതി.
  • 2000 -ത്തോളം കാർഷിക പമ്പുകൾ സൗരോർജ്ജവത്കരിച്ചു കഴിഞ്ഞു.
  • അർഹരായ കർഷകരുടെ പമ്പുകൾ സൗരോർജ്ജവത്കരിക്കുന്നതിനായി അനെർട്ട് മുഖാന്തിരം നബാർഡിൽ നിന്നും ലോണെടുത്ത് പദ്ധതി നടപ്പിലാക്കി വരുന്നു.
  • ആദിവാസി ഉന്നതികളുടെ വൈദ്യുതീകരണം & ഹരിത ഊർജ്ജ വരുമാന പദ്ധതി
  • ആദിവാസി ഗോത്ര പ്രദേശങ്ങളുടെ വൈദ്യുതീകരണം സംസ്ഥാനത്തെ ദുർഘടമായ വനാന്തരങ്ങളിൽ താമസിക്കുന്ന വൈദ്യുതി ലഭ്യമല്ലാത്ത 102 ആദിവാസി ഗോത്ര ഉന്നതികൾ കണ്ടെത്തിയിരുന്നു.
  • വയനാട് ജില്ലയിലെ പട്ടിക വർഗ്ഗ വികസന വകുപ്പ് പുനരധിവാസം തീരുമാനിച്ചിട്ടുള്ളതുമായ നഗറുകൾ ഒഴിവാക്കി കൊണ്ട് 43 നഗറുകളുടെ വൈദ്യുതീകരണം ഗ്രിഡ് മുഖേന KSEB വഴിയും 40 നഗറുകളുടെ വൈദ്യുതീകരണം സോളാർ വിന്ഡ് ഹൈബ്രിഡ് മാർഗ്ഗങ്ങളിലൂടെ ഓഫ് ഗ്രിഡ് ആയി അനർട്ട് മുഖേനയും നടപ്പിലാക്കി വരുന്നു.
  • ഇതിൽ ഗ്രിഡ് വൈദ്യുതീകരണം സാധ്യമായ 43 നഗറുകളിൽ 35 നഗറുകളുടെ വൈദ്യുതീകരണം പൂർത്തിയായി.
  • വൈദ്യുതീകരണം പൂർത്തീകരിച്ച 35 നഗറുകളിലായി 658 വീടുകൾക്ക് കണക്ഷൻ നൽകിയിട്ടുണ്ട്.
  • ഗ്രിഡ് എത്തിക്കാൻ കഴിയാത്ത അതീവ ദുർഘടമായ വനാന്തരങ്ങളിലുള്ള 4 ആദിവാസി ഗോത്ര പ്രദേശങ്ങളിൽ സോളാർ വിന്ഡ് ഹൈബ്രിഡ് പദ്ധതികളിലൂടെ വൈദ്യുതി എത്തിക്കാൻ സാധിച്ചിട്ടുണ്ട്.
  • രാജ്യത്ത് സമ്പൂർണ്ണ ഗ്രിഡ് ബന്ധിത സൗരോർജ്ജവത്കരണം നടപ്പിലാക്കുന്ന ആദ്യ ആദിവാസി ഗോത്ര പ്രദേശമായി പാലക്കാട് ജില്ലയിലെ നടുപ്പതിയെ പ്രഖ്യാപിച്ചു.
  • ഹരിത ഊർജ്ജ വരുമാന പദ്ധതി
  • പുരപ്പുറ സൗരോർജ്ജ പദ്ധതി, പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് കൂടി സൗജന്യമായി ലഭ്യമാക്കുന്ന പദ്ധതിയാണ് അനർട്ട് മുഖേന നടപ്പിലാക്കുന്ന ഹരിത ഊർജ്ജ വരുമാന പദ്ധതി.
  • ലൈഫ് മിഷൻ പദ്ധതി പ്രകാരം നിർമ്മിച്ച 715 വീടുകളിൽ 2 കിലോവാട്ട് വീതം ശേഷിയുള്ള സൗരോർജ്ജ പ്ലാന്റുകൾ സംസ്ഥാന പദ്ധതി വിഹിതം വിനിയോഗിച്ച് സ്ഥാപിച്ചു.
  • പട്ടികജാതി വകുപ്പ് നിർമ്മിച്ച് നൽകിയ 305 വീടുകളിൽ 3 കിലോവാട്ട് വീതം ശേഷിയുള്ള സൗരോർജ്ജ പ്ലാന്റുകൾ പട്ടികജാതി വകുപ്പിന്റെ ധന സഹായത്തോടെ സ്ഥാപിച്ചു.
  • കേന്ദ്ര സർക്കാരിന്റെ 40 % സബ്സിഡി തുകയും ബാക്കി തുക സംസ്ഥാന സർക്കാരിന്റെ വികസന ഫണ്ടിൽ നിന്നും ഉപയോഗിച്ചുമാണ് പദ്ധതി നടപ്പാക്കി വരുന്നത്.
  • ഈ പദ്ധതി നടപ്പാക്കുന്നതിന് ഇതുവരെ കേന്ദ്ര വിഹിതമായി 4,55,83,040/- രൂപയും, സംസ്ഥാന വിഹിതമായി 10,90,44,450/- രൂപയും ചെലവഴിച്ചിട്ടുണ്ട്.
  • ലൈഫ് മിഷൻ, പുനർഗേഹം പദ്ധതി വഴിയുള്ള 500 ഓളം വീടുകളിൽ കൂടി സോളാർ പാനൽ സ്ഥാപിക്കാനുള്ള നടപടി ക്രമങ്ങൾ നടത്തിവരുന്നു.