ആരോഗ്യ കാര്യങ്ങളിൽ
എന്നും മുന്നിൽ

  • ഏറ്റവും കൂടുതല്‍ സൗജന്യചികിത്സ ലഭ്യമാകുന്ന സംസ്ഥാനം.
  • 2021-24 ല്‍ 25.17 ലക്ഷം പേര്‍ക്ക് 7036 കോടിയുടെ സൗജന്യ ചികിത്സ.
  • രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലയില്‍ കാന്‍സര്‍ പ്രതിരോധ മരുന്നുകള്‍.
  • ശിശുമരണനിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനം.
  • അപൂര്‍വ രോഗം ബാധിച്ച കുട്ടികള്‍ക്ക് സൗജന്യ മരുന്ന് വിതരണം രാജ്യത്താദ്യമായി നടപ്പിലാക്കി.
  • താലൂക്ക് ആശുപത്രികളില്‍ ലേബര്‍ റൂമുകളും ഡയാലിസിസ് യൂണിറ്റും സ്‌പെഷ്യാലിറ്റി സേവനങ്ങളും.
  • ജില്ലാ ജനറല്‍ ആശുപത്രികളില്‍ കാര്‍ഡിയോളജി, നെഫ്രോളജി, ന്യൂറോളജി, യൂറോളജി തുടങ്ങി സൂപ്പര്‍ സ്‌പെഷ്യാലിറ്റികള്‍.
  • വീട്ടില്‍ സൗജന്യമായി ഡയാലിസിസ് ചെയ്യാനുള്ള സൗകര്യം 14 ജില്ലകളിലും നടപ്പിലാക്കി.
  • വീട്ടിലിരുന്ന് ഒപി ടിക്കറ്റ് എടുക്കാനുള്ള ഇ ഹെല്‍ത്ത് സംവിധാനം 800 ലധികം ആരോഗ്യ സ്ഥാപനങ്ങളില്‍ ലഭ്യം.
  • ജനകീയ ആരോഗ്യകേന്ദ്രങ്ങളില്‍ ഒപി സമയം വൈകീട്ട് ആറ് വരെ നീട്ടി.
  • സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആരംഭിച്ചു.
  • തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മുലപ്പാല്‍ ബാങ്ക്, സ്‌കിന്‍ ബാങ്ക്, ആധുനിക മദര്‍ ന്യൂബോണ്‍ യൂണിറ്റ്, പുതിയ കാത്ത് ലാബ്.
  • സമഗ്ര സാന്ത്വനപരിചരണം ഉറപ്പാക്കി കേരള കെയര്‍ സാന്ത്വന പരിചരണ പദ്ധതി.
  • എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും ചൊവ്വാഴ്ചകളില്‍ സ്ത്രീകള്‍ക്കായി പ്രത്യേക വെല്‍നസ് ക്ലിനിക്.