ജനക്ഷേമം ഉറപ്പാക്കുന്ന നിരവധി
തീരുമാനങ്ങളുമായി സർക്കാർ

  • സാമൂഹ്യ സുരക്ഷ പെൻഷൻ/ക്ഷേമനിധി ബോർഡ് പെൻഷൻ/സർക്കസ്-അവശ കലാകാര പെൻഷൻ എന്നിവ നിലവിൽ പ്രതിമാസം 1,600 രൂപ എന്നതിൽ നിന്ന് 2000 രൂപയാക്കി ഉയർത്തി.
  • 35 മുതൽ 60 വയസ്സ് വരെയുള്ള, നിലവിൽ ഏതെങ്കിലും സാമൂഹ്യ ക്ഷേമ പെൻഷൻ ലഭിക്കാത്ത എ.എ.വൈ (മഞ്ഞക്കാർഡ്), പി.എച്ച്.എച്ച് (മുൻഗണനാ വിഭാഗം-പിങ്ക് കാർഡ്) വിഭാഗത്തിൽപ്പെട്ട ട്രാൻസ് വുമൺ അടക്കമുള്ള സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ വീതം സ്ത്രീ സുരക്ഷാ പെൻഷൻ നൽകും.
  • കണക്ട് ടു വർക്ക് സ്‌കോളർഷിപ്പ് എന്ന പദ്ധതിയിലൂടെ പ്രതിവർഷ കുടുംബ വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ള പ്ലസ് ടു/ഐ.ടി.ഐ / ഡിപ്ലോമ / ഡിഗ്രി പഠനത്തിനു ശേഷം വിവിധ നൈപുണ്യ കോഴ്‌സുകളിൽ പഠിക്കുന്നവരോ വിവിധ ജോലി / മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവരോ ആയ 18 മുതൽ 30 വയസ്സ് വരെയുള്ള യുവതി/യുവാക്കൾക്ക് പ്രതിമാസം 1,000 രൂപ വീതം ധനസഹായം.
  • സംസ്ഥാനത്ത് ആകെയുള്ള കുടുംബശ്രീയുടെ 19,470 എ.ഡി.എസ്സുകൾക്ക് പ്രവർത്തന ഗ്രാൻറ് ആയി പ്രതിമാസം 1000 രൂപ നൽകും.
  • സംസ്ഥാന സർക്കാർ ജീവനക്കാർ/ അധ്യാപകർ/ പെൻഷൻകാർക്ക് ഈ സാമ്പത്തികവർഷം തന്നെ ഒരു ഗഡു ഡി.എ - ഡിആർ കൂടി അനുവദിച്ചു. മുൻഗഡുക്കളിൽ 2%, 3% ആണ് അനുവദിച്ചിരുന്നതെങ്കിൽ ഇത്തവണ അത് 4% ആയി നവംബർ മാസത്തിൽ വിതരണം ചെയ്യുന്ന ശമ്പളം/പെൻഷനോടൊപ്പം നൽകും.
  • സംസ്ഥാന സർക്കാർ ജീവനക്കാരുടെ പതിനൊന്നാം ശമ്പള പരിഷ്‌കരണ കുടിശികയുടെ മൂന്നും നാലും ഗഡുക്കൾ ഈ സാമ്പത്തികവർഷം അനുവദിക്കും. 2026 ഏപ്രിൽ 1 നു ശേഷം ഈ കുടിശ്ശിക തുക പി.എഫിൽ ലയിപ്പിക്കും. പി.എഫ് ഇല്ലാത്തവർക്ക് പണമായി 2026 ഏപ്രിൽ 1 നു ശേഷം നൽകും.
  • ആശ വർക്കർമാരുടെയും, അംഗനവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും, സാക്ഷരത പ്രേരക്മാരുടെയും, പ്രതിമാസ ഓണറേറിയം 1000 രൂപ വീതം വർധിപ്പിച്ചു.
  • പാചകത്തൊഴിലാളികളുടെ ഓണറേറിയം പ്രതിമാസം 1100 രൂപ വർധിപ്പിച്ചു.
  • പ്രീ പ്രൈമറി ടീച്ചർമാരുടേയും ആയമാരുടേയും പ്രതിമാസവേതനം 1000 രൂപ വർധിപ്പിച്ചു.
  • ഗസ്റ്റ് ലക്ചറർമാരുടെ പ്രതിമാസവേതനം പരമാവധി 2000 രൂപ വർധിപ്പിച്ചു.
  • റബർ ഉൽപാദന ഇൻസെൻറീവ് പദ്ധതി പ്രകാരം റബർ കർഷകർക്ക് നൽകി വരുന്ന താങ്ങുവില കിലോഗ്രാമിന് 180 രൂപയിൽനിന്ന് 200 രൂപയാക്കി.